കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു

തിരുവനന്തപുരം: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനായാണ് ക്രഷ് സ്ഥാപിച്ചത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. നവജോത് ഘോസ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലാലി എന്നിവര്‍ സംബന്ധിച്ചു.

Leave A Reply