വീട്ടിനുള്ളിൽ കയറിയ പാമ്പിന്‍റെ കടിയേല്‍ക്കാതെ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

തിരുവനന്തപുരം: വീട്ടിനുള്ളിൽ കയറിയ പാമ്പിന്‍റെ കടിയേല്‍ക്കാതെ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാമ്പിൽ നിന്നും കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി വീട്ടില്‍ കയറിയ പാമ്പിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

കട്ടിലില്‍ ഇരുന്ന് പഠിക്കുകയായിരുന്നു കുട്ടി കിടക്കുന്നതിന് മുമ്പ് കട്ടിലിന്‍റെ സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കിടക്കുന്നതിന് മുമ്പ് എല്ലാവരും കിടക്കയും കട്ടിലിന്‍റെ താഴെയും പരിശോധിക്കണമെന്നും വീഡിയോയില്‍ കുട്ടി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.

Leave A Reply