വിധി സ്വാഗതാർഹം, ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും; എം.ടി രമേശ്

കൊച്ചി: ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്​ വിട്ടത്​ സ്വാഗതാർഹമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ്​. ‘അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ച കാര്യമാണ്​ സുപ്രീംകോടതി ഇന്ന്​ അംഗീകരിച്ചത്​. നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന്​ മനസിലാക്കിയാണ്​ സുപ്രീംകോടതി ഹർജികൾ വിശാല ബെഞ്ചിന്​ വിട്ടത്​. ഈ സാഹചര്യത്തിൽ സാ​ങ്കേതികത്വം പറഞ്ഞ്​ അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കരുത്.’ – എം.ടി രമേശ്​ പറഞ്ഞു.

“സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി വരുന്നത്​ വരെ കാത്തിരിക്കാൻ തയാറാകണം. ദേവസ്വം ബോർഡ്​ നിലപാട്​ തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ തയാറാകണം. നിലവിലുള്ള സത്യാവാങ്​മൂലം ബോർഡ്​ പിൻവലിക്കണം. ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും. സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിക്കണം.” – എം.ടി രമേശ്​ ആവശ്യപ്പെട്ടു.

Leave A Reply