ക്യാൻസർ ചികിത്സായിലെ നൂതന സങ്കേതങ്ങൾ താഴെതട്ടിലുള്ളവർക്കും പ്രാപ്യമാകണം

കൊച്ചി: ക്യാൻസർ ചികിത്സാ രംഗത്തെ നൂതന സങ്കേതങ്ങൾ സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് പ്രാപ്യമാക്കുവാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ക്യാൻസർ പ്രതിരോധ വാർഷിക സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് ദിവസങ്ങളിലായി കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന സിമ്പോസിയത്തിൽ ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മാതൃകകളും സാധ്യതകളും ചർച്ചചെയ്തു. യോഗത്തിൽ ക്യാൻസർ റിസർച്ച് സെന്ററിനും മെഡിക്കൽ കോളേജിലേക്കുമുള്ള 50 എക്സറേ റീഡറുകളും അവയുടെ രണ്ട് വർഷത്തെ സർവ്വീസും പ്രസാൻ സൊലൂഷൻസ് പ്രതിനിധി എം.യു സാബു കൈമാറി.

Leave A Reply