‘വാർത്തകൾ ഇതുവരെ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മനോജ്‌ നായര്‍ സംവിധാനം ചെയ്ത്‌ സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക. മാമുക്കോയ, ഇന്ദ്രൻസ് , വിനയ് ഫോർട്ട്, നന്ദു, ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ബിജുവും, ജിബിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലോസൺ എന്റർടൈന്റ്‌മെന്റ്സ്, പി എസ്ജി എന്റർടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറിൽ ബിജു തോമസ്, ജിബി പാറക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply