ബോളിവുഡ് ചിത്രം ‘ബൈപാസ് റോഡ്’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

നീൽ നിതിൻ മുകേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബൈപാസ് റോഡ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നമൻ നിതിൻ മുകേഷ് ആണ്.

ചിത്രത്തിൻറെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് നായകൻ നീൽ നിതിൻ തന്നെയാണ്. ചിത്രത്തിൽ അഡാ ശർമ, സുധാൻഷു പാണ്ഡെ, ഗുൽ പനാഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിറാജ് ഗ്രൂപ്പുമായി സഹകരിച്ച് നീൽ നിതിൻ മുകേഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രോഹൻ ആണ്. ചിത്രം നവംബർ എട്ടിന് പ്രദർശനത്തിന് എത്തി.

Leave A Reply