‘ഉപമ’; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപമ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പുതുമുഖങ്ങൾ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിൻറെ ഛായാഗ്രാഹകനും എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. നിതിൻ നോബിൾ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

നിതിൻ, ഹരി, അനസ്. ശശികാന്തൻ, സിയാ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ആർട്ടിസ്റ്റ് ഫിലിംസിൻറെ ബാനറിൽ നിതിൻ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply