ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍, ട്രാക്ടര്‍ ഡ്രൈവര്‍ നിയമനം

കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ്-II (ഇ.ടി.ബി. മുന്‍ഗണന), ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയില്‍ (പട്ടികജാതിക്കാര്‍ക്ക് സംവരണം) താല്‍കാലിക നിയമനം. ട്രീറ്റ്മെന്റ് ഓര്‍ഗനൈസറുടെ യോഗ്യത പ്ലസ് ടു, ഗവണ്‍മെന്റ് അംഗീകൃത ടി.ബി ഹെല്‍ത്ത് വിസിറ്റേഴ്സ് കോഴ്സ്/തത്തുല്യം ആണ്.

പ്രായം 18 നും 41 നും മധ്യേ. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇ.ടി.ബി. മുന്‍ഗണന വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും അവരുടെ അഭാവത്തില്‍ മറ്റ് സംവരണ/ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും.

ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയ്ക്കുള്ള യോഗ്യത ട്രാക്ടര്‍ ഡ്രൈവിങ് ലൈസന്‍സ്, ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ എന്‍ജിനിയറിങ്/എന്‍.ടി.സി മെക്കാനിക് ട്രേഡ്/മെക്കാനിക്ക് ഡീസല്‍/എംഎംവി/ഫിറ്റര്‍, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ്.പ്രായം 19 നും 41 നും മധ്യേ.നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 23 നകം രജിസ്റ്റര്‍ ചെയ്യണം. പട്ടികജാതി ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗത്തിലുളളവരേയും ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും.

Leave A Reply