കെട്ട്യോളാണ് എൻ്റെ മാലാഖയിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എൻ്റെ മാലാഖ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.

ബേസിൽ ജോസഫ്, ഡോ. റോണി, രവീന്ദ്രൻ, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോർഡി, സന്തോഷ് കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. വിനായക് ശശികുമാർ ആണ് ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply