കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണം നടത്തി

പാലക്കാട്: കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണം സംഘടിപ്പിച്ചു. കുന്നന്നൂര്‍ ഫാം ആത്മ ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ക്രോഡീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിലേയും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമാര്‍ ബ്ലോക്ക്തല ക്രോഡീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓരോ ബ്ലോക്കുകളിലും കര്‍ഷകരില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങളുടേയും ഓരോ മേഖലയിലേയും ന്യൂനതകളുടേയും വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആത്മ പ്രൊജക്ട് ഡയറക്ടര്‍ ടി.പുഷ്‌ക്കരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഗിരീഷ്‌കുമാര്‍, വസന്ത, സുജാത ജോണ്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ പി.ലിവി എന്നിവര്‍ സംസാരിച്ചു.

Leave A Reply