ആളില്ലാത്ത വീടുകളിൽ മോഷണം; 3 അംഗ സംഘം പിടിയില്‍

തലയോലപ്പറമ്പ്:  പകൽ സമയത്ത് ആളില്ലാത്ത വീടുകളിൽ കയറി റബർഷീറ്റ്, കുരുമുളക് തുടങ്ങിയവ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. ബ്രഹ്മമംഗലം പുതുവേലിയിൽ പി.ജി.ആഷിക്(20), ഏനാദി ലക്ഷംവീട് കോളനിയിൽ അന്തു(22)എന്നിവരാണ് പിടിയിലായത്. ഒരാൾ പ്രയപൂർത്തിയാകാത്ത ആളാണ്.

ബ്രഹ്മമംഗലം സ്വദേശിയുടെ വീട്ടിൽ നിന്നും കുരുമുളക് മോഷണം പോയെന്നു കാണിച്ച് തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതി ലഭിച്ചിരുന്നു. തുടർന്നു പൊലീസ് പ്രതികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ദേവസ്വം ബോർഡ് കോളജിനു സമീപം തിരക്കൊഴിഞ്ഞ വഴിയിലൂടെ യുവാക്കൾ പോകുന്നതു കണ്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രെക്ഷപെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്നു പിടികൂടുകയായിരുന്നു.

Leave A Reply