CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച്‌ ഹോണ്ട

പുതിയ CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച്‌ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് പുതിയ ഈ ടൂറര്‍ കണ്‍സെപ്റ്റിനെ കമ്ബനി അവതരിപ്പിച്ചത്.അതേസമയം ഈ അഡ്വഞ്ചര്‍ മോഡലിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഹോണ്ട സ്ഥിരീകരണമെന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ടയുടെ റോമിലെ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പമെന്റ് ടീമാണ് ഈ കണ്‍സെപ്റ്റ് മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വാഹനം ഷോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.മറ്റ് ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായ ഹെഡ് ലാമ്ബ്, ഉയര്‍ന്നിരിക്കുന്ന റിയര്‍ ഡിസൈന്‍, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, 17 ഇഞ്ച് അലോയി വീല്‍, ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, സ്‌പോര്‍ട്ടി സീറ്റ് എന്നിവയാണ് കാഴ്ചയില്‍ CB4X -ന്റെ സവിശേഷതകള്‍.

പുതിയ ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ്, CBR1000RR-R ഫയര്‍ബ്ലേഡ് SP എന്നിവ ഉടന്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷമായിരിക്കും മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനക്കെത്തിക്കുക.

Leave A Reply