ശമ്പളം നിഷേധിക്കുന്നു; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ശനിയാഴ്ച

കോട്ടയം: തുടര്‍ച്ചയായി ശമ്പളം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും കെഎസ്ആര്‍ടിസിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധമായി വിലാപയാത്ര നടത്തും.

നവംബര്‍ നാലിന് വിവിധ ആവശ്യങ്ങളുന്നയിച്ച് കോര്‍പ്പറേഷനിലെ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധ വിലാപയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശ​മ്പ​ളം വൈ​കു​ന്ന​ത് തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം.

Leave A Reply