ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ഇന്ത്യന്‍ വിപണി ഇലക്‌ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച്‌ തുടങ്ങിയതോടെ ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. 2020 -ഓടെ ഇന്ത്യയില്‍ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു.ബജാജ് ചേതക് ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെയാണ് സുസുക്കിയും ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

സുസുക്കി-ടൊയോട്ട ഇലക്‌ട്രിക്ക് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ചോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ലക്ഷം രൂപ വരെ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടറുകളെയും കമ്ബനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

Leave A Reply