സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി

റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി. ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്നു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പത്ത് കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് സമ്മാനമായി ലഭിക്കും . കൂടാതെ നിരവധി പേർക്ക് അഞ്ഞൂറ് റിയാലിന്റെ പാരിതോഷികങ്ങളും നൽകും. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക.

ക്യാമ്പയിന്റെ അവസാനം നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായവരെ കണ്ടെത്തുന്നതെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ. അലി അൽ ഗാംദി പറഞ്ഞു.

Leave A Reply