‘ബുള്‍ ബുള്‍’ ചുഴലിക്കാറ്റ്;പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രത

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രത ശക്തമാക്കി. ഒഡിഷയിലെ പാരദ്വീപിന്‌ 390 കിമീ അകലെയായി സഞ്ചരിക്കുന്ന ‘ബുൾ ബുൾ ‘ അതി തീവ്ര ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്.

നവംബർ 9 വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് പ്രവചനം. നവംബർ 10-ഓടെ ബുള്‍ ബുള്‍ അതിതീവ്രചുഴലിക്കാറ്റാകും.

Leave A Reply