ഭക്ഷണം പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍

മസ്കത്ത്: ഭക്ഷണം പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍. റീജ്യണല്‍ മുന്‍സിപ്പാലിറ്റീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് മന്ത്രാലയമാണ് രാജ്യത്തെ ഹോട്ടലുകള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒരു തരത്തിലുമുള്ള പാചക ആവശ്യങ്ങള്‍ക്കും ഫോയിലുകള്‍ ഉപയോഗിക്കരുതെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

Leave A Reply