ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഒഖീനാവ;വില 59,990 രൂപ

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് ഒഖീനാവ. ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ 59,990 രൂപയാണ് വില. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഒഖീനാവ.

എല്‍ഇഡിയോടുകൂടിയ ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ്, ടോണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ഹാന്‍ഡില്‍ബാര്‍ മാസ്‌കില്‍ ഒരു ഡ്യുവല്‍-ടോണ്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.സ്പാര്‍ക്കിള്‍ വൈറ്റ്, സ്പാര്‍ക്കിള്‍ ബ്ലു എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.
1.25 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഓകിനാവ ലൈറ്റിന്. കേവലം 4-5 മണിക്കൂറിനുള്ളില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റ ചാര്‍ജില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.60 mm ആണ് സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 17 ലിറ്റര്‍ ബൂട്ട് സ്‌പേയ്‌സും വാഹനത്തിന് ലഭിക്കും. ആന്റി തെഫ്റ്റ് സാങ്കേതികവിദ്യയും ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. 

Leave A Reply