ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് പുതിയ ബിഎസ് 6 എന്‍ജിനില്‍ എത്തുന്നു; വില 64,900 രൂപ

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ആദ്യത്തെ ബിഎസ്-VI മോഡലായ പുതിയ സ്പ്ലെൻഡർ ഐസ്മാർട്ടിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 64,900 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ബൈക്കിന്റെ കൃത്യമായ എഞ്ചിൻ ശേഷി ഹീറോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബിഎസ്-IV സ്പ്ലെൻഡർ ഐസ്മാർട്ടിൽ ഉണ്ടായിരുന്ന 109.15 സിസി എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ 113.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.

ബി‌എസ് IV കംപ്ലയിന്റ് എഞ്ചിനിൽ നിന്ന് 9.5 bhp പവറായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ മോഡലിന് 7,500 rpm-ൽ 9.1 bhp കരുത്ത് മാത്രമാണ് ഉത്പാദിപ്പിക്കാനാവുന്നത്. എന്നാൽ torque ഔട്ട്പുട്ടിൽ 10 ശതമാനം വർധനയുണ്ടായതായി ഹീറോ വെളിപ്പെടുത്തി. ഇപ്പോൾ 9.89 Nm torque ആണ് മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നത്.

രാജ്യത്ത് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ഇരുചക്രവാഹനം കൂടിയാണ് സ്പ്ലെൻഡർ ഐസ്മാർട്ട്.

Leave A Reply