ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ 1300 സര്‍വിസുകള്‍ റദ്ദാക്കി

ബർലിൻ: രണ്ടു കാബിന്‍ ക്രൂ യൂണിയനുകളുടെ സമരം കാരണം ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ 1300 സര്‍വിസുകള്‍ റദ്ദാക്കി. ശമ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട ജര്‍മനിയിലെ കാബിന്‍ ക്രൂ 48 മണിക്കൂര്‍ സമരം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് ലുഫ്താന്‍സ യാത്രക്കാർ ദുരിതത്തിലായി.

സമരം ഒഴിവാക്കാന്‍ ​ മാനേജ്മെന്റ് സ്വീകരിച്ച നിയമ നടപടികളും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വിസുകള്‍ റദ്ദാക്കാനുള്ള തീരുമാനം. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീളും.

Leave A Reply