മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം?

മഹാരാഷ്‌ട്രയിൽ നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേനയുടെയും സാധ്യമല്ലെന്ന ബി.ജെ.പിയുടെയും കടുംപിടിത്തത്തിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നത് സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കിൽ എത്തിച്ചു. ഞായറാഴ്‌ച പുതിയ മന്ത്രിസഭ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്.

അതേസമയം, ബി.ജെ.പിയുമായുള്ള സഖ്യം തകർക്കാൻ താത്പര്യമില്ലെന്നും മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാക്ക് ബി.ജെ.പി പാലിച്ചേ തീരൂ എന്നുമാണ് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം എം.എൽ.എമാരുടെ യോഗത്തിൽ പറഞ്ഞത്. ബി.ജെ.പിയെ അവഗണിക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രി പദം തീരുമാനിച്ച ശേഷം മാത്രം പിന്തുണ ചർച്ച ചെയ്യാമെന്നും താക്കറെ പറഞ്ഞു. ഇത് സേന പകുതി വഴങ്ങുന്നതിന്റെ സൂചനയാകാം.

Leave A Reply