യു എസ് ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഗുണം

മാസങ്ങൾ നീണ്ട വ്യാപാര യുദ്ധകാലത്ത് അമേരിക്കയും ചൈനയും പരസ്‌പരം ചുമത്തിയ ഇറക്കുമതി തീരുവകൾ ഘട്ടം ഘട്ടമായി റദ്ദാക്കാൻ  തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിടാനുള്ള സുപ്രധാന ഉപാധിയായിരുന്നു തീരുവകൾ റദ്ദാക്കുക എന്നത്. എന്നാൽ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഇടക്കാല വ്യാപാര കരാർ ഒപ്പിടുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഈ മാസമോ അടുത്ത മാസം ആദ്യമോ കരാറിൽ ഒപ്പിടും. ഇതിന്റെ വേദി തീരുമാനിച്ചിട്ടില്ല. ഡിസംബർ 3,4 തീയതികളിൽ ലണ്ടനിൽ നാറ്റോയുടെ ഒരു ഉച്ചകോടിക്ക് ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. സെൽഫോണും ലാപ് ടോപ്പും കളിപ്പാട്ടങ്ങളും ഉൾപ്പെടെ 15,600 കോടി ഡോളറിന്റെ സാധനങ്ങൾ ചൈനയ്‌ക്ക് ഇറക്കുമതി ചെയ്യാനുള്ളതാണ് ഇടക്കാല കരാർ. താരിഫുകൾ റദ്ദാക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ഉൾപ്പെടുത്തിയായിരിക്കും കരാർ ഒപ്പിടുന്നത്.

Leave A Reply