‘കടുവയുടെ കുടുംബസമേതം ഉള്ള വെള്ളം കുടി’, വീഡിയോ വൈറൽ; കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കാത്ത മനുഷ്യ ജീവികൾ കണ്ട് പഠിക്കണം

ഭോപ്പാല്‍: ഒരു പെണ്‍കടുവയും മൂന്നു മക്കളും കുടുംബസമേതം എത്തി ജലാശയത്തിൽ നിന്ന് വെള്ളം കുടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മധ്യപ്രദേശിലെ പെന്‍ച് ആന്റ് സെന്‍ട്രറല്‍ ടൈഗര്‍ റിസര്‍വിലെ ജലാശയത്തിലാണ് ഒരു പെണ്‍കടുവയും മൂന്നു മക്കളും കുടുംബസമേതം വെള്ളം കുടിക്കാൻ എത്തിയത്. ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്റെ ട്വിറ്റര്‍ പേജിലുടെ വീഡിയോ പങ്കുവച്ചത്.

റോയല്‍ ബംഗാള്‍ കടുവ ഇനത്തില്‍പെട്ട ‘കോളര്‍വാലി’യാണ് തന്റെ മക്കളുമൊത്ത് വെള്ളം കുടിക്കാന്‍ എത്തിയത്. ജനുവരിയില്‍ പെന്‍ച് ടൈഗര്‍ റിസര്‍വില്‍ നാലു മക്കള്‍ക്ക് ഇവള്‍ ജന്മം നല്‍കിയിരുന്നു. ഇവരില്‍ മൂന്നു പേരാണ് അമ്മയ്‌ക്കൊപ്പം വെള്ളം കുടിക്കാന്‍ എത്തിയത്.

കടുവകള്‍ക്ക് ഭക്ഷണമില്ലാതെ രണ്ടാഴ്ചവരെ ജീവിക്കാന്‍ കഴിയും. എന്നാല്‍ വെള്ളമില്ലാതെ നാലു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നും സുശാന്ത നന്ദ പറയുന്നു. ട്വീറ്റ് വീഡിയോ ദൃശ്യത്തെ അഭിനന്ദിച്ച് നൂറുകണക്കിന് കമന്റുകളാണ് സുശാന്ത നന്ദയ്ക്ക് ലഭിക്കുന്നത്.

Leave A Reply