തൊഴിലാളികളോട് നന്ദി പ്രകടിപ്പിക്കാന്‍ അവരുടെ കാല്‍ കഴുകി മേലധികാരികള്‍ !!!!

ബെയ്ജിങ്: മേലധികാരികളിൽ നിന്ന് ശകാര വാക്കുകള്‍ കേള്‍ക്കാൻ മാത്രം യോഗമുള്ള അനേകം തൊഴിലാളികൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ് ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഒരു സ്വകാര്യ കോസ്മെറ്റിക് കമ്പനിയിലെ ജീവനക്കാർ. കാരണം മികച്ച ജീവനക്കാരായി തിര‍ഞ്ഞെടുക്കപ്പെട്ടവരോട് ഈ കമ്പനിയിലെ മേലധികാരികള്‍ നന്ദി പ്രകടിപ്പിച്ചത് അവരുടെ കാല്‍ കഴുകിക്കൊണ്ടാണ്.

ഈ കോസ്മെറ്റിക് കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ വ്യത്യസ്തമായ രീതിയില്‍ തൊഴിലാളികളോട്‌ നന്ദി പ്രകടിപ്പിച്ചത്. ജീവനക്കാരോട് നന്ദി പ്രകടിപ്പിക്കാനും അവരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുമാണ് മേലധികാരികളുടെ ഈ പ്രവർത്തി. കോസ്മെറ്റിക് കമ്പനിയുടെ പ്രസിഡന്‍റും സീനിയര്‍ എക്സിക്യൂട്ടീവുമാണ് മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ട എട്ടുപേരുടെ കാലുകള്‍ കഴുകിയത്.

 

Leave A Reply