സയിദ് മുഷ്താഖ് അലി ട്വന്‍റി-20: തമിഴ് നാടിനെതിരെ കേരളത്തിന് തോൽവി

സയിദ് മുഷ്താഖ് അലി ട്വന്‍റി-20 യിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. തമിഴ്നാടിനോട് 37 റണ്‍സിന്‍റെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

എം.മുഹമ്മദ് (പുറത്താകാതെ 11 പന്തിൽ 34), ഷാരൂഖ് ഖാൻ (18 പന്തിൽ 28) എന്നിവർ അവസാന ഓവറുകളിൽ നടത്തിയ ആക്രമണ ബാറ്റിംഗാണ് തമിഴ്നാടിന് മികച്ച സ്കോർ സമ്മാനിച്ചത്. ബാബ അപരാജിത് 35 റണ്‍സും ക്യാപ്റ്റൻ ദിനേശ് കാർത്തിക് 33 റണ്‍സും നേടി. കേരളത്തിന് വേണ്ടി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.

രോഹൻ കുന്നുമൽ (34) ആണ് കേരളത്തിന്റെ ടോപ്പ് സ്കോറർ. തമിഴ്നാടിന് വേണ്ടി ഗണേശൻ പെരിയസ്വാമിയും ടി.നടരാജനും മൂന്ന് വീതം വിക്കറ്റുകൾ നേടി.

Leave A Reply