മ​ര​ട്: ഫ്ലാ​റ്റു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി

കൊച്ചി: മ​ര​ടി​ൽ പൊ​ളി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ൽ നി​ന്ന് ഒ​ഴി​യു​ന്ന ഉ​ട​മ​ക​ൾ​ക്കു സു​പ്രീം​കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു​ കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. 38 ഫ്ലാറ്റ് ഉടമകൾക്ക് ആറുകോടി 98 ലക്ഷം രൂപയാണ് സർക്കാർ‌ അനുവദിച്ചത്. തുക ഉടനെ തന്നെ ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും. 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത്.

തു​ക ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ക്ക​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങി​യി​രു​ന്നു.25 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഭാ​ഗി​ക ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക.  അ​തേ​സ​മ​യം, സ​ർ​ക്കാ​രി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തോ​ടു സ​ഹ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഒ​രു വി​ഭാ​ഗം ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച തു​ക​യാ​യ 25 ല​ക്ഷം രൂ​പ ആ​ദ്യ ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ ഉ​ട​മ​ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തു​ക കൈ​പ്പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ളി​ൽ ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, മരട് ഫ്ലാറ്റ് കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും എത്തുകയാണ്. മരടിലെ മുൻ പഞ്ചായത്ത്‌ ഭരണസമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. നാളെ മുതലാണു രണ്ടു പേർ വീതം ഹാജരാകാൻ നോട്ടിസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസിൽ സാക്ഷികളാക്കും.

Leave A Reply