കുവൈത്തിൽ വിദേശികൾക്ക് മാതാപിതാക്കളെ ആശ്രിതവീസയിൽ കൊണ്ടുവരുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : ദീർഘകാല താമസത്തിനായി ആശ്രിത വീസയിൽ വിദേശികൾ മാതാപിതാക്കളെ കൊണ്ടുവരാൻ അനുവദിക്കുന്നത് നിർത്തലാക്കിക്കൊണ്ട് താമസാനുമതികാര്യ വകുപ്പ് ഉത്തരവിട്ടു. അതേസമയം രക്ഷിതാക്കളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള സൗകര്യം തുടരും.

കുടുംബനാഥന്റെ സ്പോൺസർഷിപ്പിലുള്ള ഭാര്യയും കുട്ടികളും കുടുംബ നാഥൻ ജോലിയിൽനിന്ന് രാജിവയ്ക്കുകയോ കുവൈത്ത് വിട്ടുപോവുകയോ ചെയ്താൽ രാജ്യം വിടണമെന്നും നിർദേശമുണ്ട്. മന്ത്രാലയത്തിന്റെ അനുമതിയോടെ ഭാര്യയുടെയോ അമ്മയുടെയോ സ്പോൺസർഷിപ്പിൽ കുവൈത്തിൽ തുടരുന്ന ഭർത്താവിനും കുട്ടികൾക്കും വ്യവസ്ഥ ബാധകമാക്കി. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് ഭാര്യ/ഭർത്താവിന് ഭർത്താ‍വിനെ/ ഭാര്യയെയും കുട്ടികളെയും മാത്രമേ ആശ്രിത വീസയിൽ കുവൈത്തിൽ നിർത്താൻ സാധിക്കൂ.

Leave A Reply