പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാന വാരം സൗദിയിലെത്തും

റിയാദ് : ഈ മാസം അവസാന വാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തും. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സംഗമങ്ങളിൽ പങ്കെടുക്കുന്നതിനുമായിട്ടാണ് അദ്ദേഹം എത്തുന്നത്. 29 മുതൽ 30 വരെ റിയാദിൽ നടക്കുന്ന മൂന്നാമത് ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും. ആഗോള വ്യാപാരം മുഖ്യ അജണ്ടയായി നടക്കുന്ന വാർഷിക നിക്ഷേപ സംഗമം സൗദി പൊതു നിക്ഷേപ നിധി ആണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നോടിയായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ഠാവ്‌ അജിത് ദോവൽ ഈ മാസം ആദ്യം റിയാദിലെത്തിയിരുന്നു. സൗദിയിലെ വ്യാപാര രംഗത്തെ അതികായകരും ആഗോള ബിസിനസ് പ്രതിനിധികളും പങ്കെടുക്കുന്ന സംഗമം ഈ രംഗത്ത് ഇന്ത്യക്ക് കൂടുതൽ മുതൽ കൂട്ടാകും.

Leave A Reply