വിദ്യുത് ജാംവൽ ചിത്രം കമാൻഡോ 3 നവംബർ 29ന് പ്രദർശനത്തിന് എത്തും

വിദ്യുത് ജാംവൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് കമാൻഡോ 3. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. അദാ ശർമ, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കമാൻഡോ 2: ദി ബ്ലാക്ക് മണി എന്ന ചിത്രത്തിൻറെ തുടർച്ചയായാണ് മൂന്നാം ഭാഗം എത്തുന്നത്. വിപുൽ അമൃതലാൽ ഷാ ആണ് ചിത്രം നിർമിക്കുന്നത്.

രാജേഷ്, വിക്കി, അഭിലാഷ്, മാർക്ക്, സുമീത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം 2019 നവംബർ 29 പ്രദർശനത്തിന് എത്തും ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മാർക്ക് ഹാമിൽട്ടൺ ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മന്നൻ ഷായും, വിക്രവും ചേർന്നാണ്.

Leave A Reply