കാർത്തി ചിത്രം കൈദിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കൈദി. ചിത്രം ഒക്ടോബർ 25ന്  പ്രദർശനത്തിന് എത്തും.  ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  കാർത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഡ്രീം വാരിയർ പിക്ചേഴ്സ് ബാനറിൽ എസ്. ആർ. പ്രകാശ്ബാബു, എസ്. ആർ. പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാം സി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 25ന് പ്രദർശനത്തിന് എത്തും.

നരേൻ, ജോർജ്ജ് മരിയൻ, യോഗി ബാബു  എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫിലോമിൻ രാജ് എഡിറ്റിംഗ് കൈകാര്യം ചെയ്തപ്പോൾ സത്യൻ സൂര്യൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ചിത്രത്തിൻറെ കൂടുതൽ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Leave A Reply