സമയനിഷ്ഠയ്ക്കുള്ള അംഗീകാരം തുടര്‍ച്ചയായ 13-ാം തവണയും സ്വന്തമാക്കി ഗോ എയർ

മുംബൈ : സമയനിഷ്ഠയ്ക്കുള്ള അംഗീകാരം തുടര്‍ച്ചയായ 13-ാം തവണയും സ്വന്തമാക്കി ബജറ്റ് എയർലൈൻ കമ്പനി ആയ ഗോ എയർ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്റ്റംബറിലെ ഓണ്‍-ടൈം പെര്‍ഫോമന്‍സിലും (ഒടിപി) ഒന്നാം സ്ഥാനം നേടി. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം നില നിർത്തിയത്. 13.27 ലക്ഷം യാത്രക്കാരാണ് സെപ്റ്റംബറിൽ ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്.

ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായി ഞങ്ങളെ തെരഞ്ഞടുത്തതില്‍ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായി ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

Leave A Reply