വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് അധ്യാപകനെതിരെ കേസ്

ബംഗളുരു: വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് അധ്യാപകനെതിരെ കേസെടുത്തു. അധ്യാപകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നതിനാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബംഗളുരുവിലെ രാജാജി നഗറിലാണ് സംഭവം. സ്വകാര്യ പി.ജി കോളേജ് അധ്യാപകനായ ഹരീഷിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടയിലായിരുന്നു അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. തല്ലുന്നതിനെ വിദ്യാര്‍ത്ഥി കൈകള്‍ ഉപയോഗിച്ച് തടഞ്ഞതോടെ ക്ലാസിന്റെ നടുത്തളത്തിലേക്ക് വലിച്ചിഴച്ചായിരുന്നു പിന്നീട് മർദ്ദിച്ചത് . അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക്‌ പരിക്കേറ്റിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹപാഠികള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. 

Leave A Reply