തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: കാലവർഷം ശക്തമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. വടക്ക് കിഴക്കന്‍ കാലവര്‍ഷം  തുടരുന്നതിനാലും കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ്  പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

തൃ​ശൂ​ർ‌, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave A Reply