നരേന്ദ്ര മോഡിയുടെ തുർക്കി സന്ദർശനം റദ്ദാക്കി

ഡൽഹി ;  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തുർക്കി സന്ദർശനം റദ്ദാക്കി.  ജമ്മു കശ്‌മീരിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ സെപ്‌തംബറിൽ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ്‌ റെസിപ്‌ തയ്യിപ്‌ എർദോഗൻ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ്‌ സന്ദർശനം മാറ്റിയത്‌.

ദക്ഷിണേഷ്യയുടെ സ്ഥിരതയെയും അഭിവൃദ്ധിയെയും കശ്മീര്‍ വിഷയത്തില്‍നിന്ന് വേര്‍പെടുത്താനാവുന്നതല്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഉര്‍ദുഗാന്‍, പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

സിറിയയിൽ തുർക്കി നടത്തിയ സൈനിക നീക്കത്തെ  ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. എഫ്‌എടിഎഫിൽ പാകിസ്ഥാനനുകൂലമായി തുർക്കിയെടുത്ത  നിലപാടും സന്ദർശനം റദ്ദാക്കാനുള്ള കാരണമായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Leave A Reply