സാന്‍ട്രോയുടെ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ സ്‌പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായി. സ്‌പോര്‍ട്ട്‌സ് മാനുവല്‍, സ്‌പോര്‍ട്ട്‌സ് എഎംടി വകഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നതെന്ന് കമ്പനി അറിയിച്ചു . സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ആനിവേഴ്‌സറി എഡിഷനായും അറിയപ്പെടും . സ്‌പോര്‍ട്ട്‌സ് മാനുവല്‍ പതിപ്പിന് 5.12 ലക്ഷം രൂപയും, സ്‌പോര്‍ട്ട്‌സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില.

പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുക . സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ ഡിസൈനില്‍ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല . എന്നാൽ അകത്തും പുറത്തും കമ്പനി ചെറിയ മാറ്റങ്ങള്‍ നൽകിയിട്ടുണ്ട്.

കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്‍, പിന്നില്‍ നല്‍കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്‍, വശങ്ങളിലായി ആനിവേഴ്‌സറി എഡിഷന്‍ എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള്‍ എന്നിവയാണ് പുറമെനിന്നുള്ള മാറ്റങ്ങള്‍. കറുപ്പ് നിറത്തിലാണ് ഇന്‍റീരിയര്‍. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.

Leave A Reply