പ്രശസ്‌ത നടി ടി പി രാധാമണി അന്തരിച്ചു

ചെന്നൈ; പ്രശസ്‌ത സിനിമാ അഭിനേത്രി ടി പി രാധാമണി അന്തരിച്ചു.ഏറെനാളായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു.ചെന്നൈയിലായിരുന്നു അന്ത്യം.

എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തമ്പ്രാന്‍ തൊടുത്തത് മലരമ്പ് ‘ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. മലയാളത്തിലും തമിഴിനും പുറമെ ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ രാധാമണി കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെന്നൈയില്‍ നടക്കും.

Leave A Reply