യുപിയിൽ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

ഷാമില്‍ : മദ്യപാനം തടയാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാമിലി മോര്‍ മജ്‌റ സ്വദേശിനി പൂജയെ(35) ആണ് മദ്യലഹരിയില്‍ ഭര്‍ത്താവ് ശ്രാവണ്‍ കുമാർ കഴുത്ത് ഞെരിച്ചു കൊന്നത്.സംഭവത്തില്‍ പോലീസ് പൂജയുടെ ഭര്‍ത്താവ് ശ്രാവണ്‍ കുമാറിനെ താനെ ഭവന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്‍റെ രക്ഷയ്ക്കും ആയുസിനും വേണ്ടി ഹിന്ദു സ്ത്രീകള്‍ കര്‍വ ചൗത്ത് എന്ന വ്രതമനുഷ്ഠിക്കാറുണ്ട്. പൂജയും വ്യാഴം വ്രതം എടുത്തിരുന്നു. വിശേഷ ദിവസമായ അന്നും രാത്രിയില്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന കണ്ട് പൂജ ശ്രാവണിനെ വിലക്കിയതോടെ ഇവര്‍ തമ്മില്‍ വഴക്കായി. തര്‍ക്കത്തിനിടെ ശ്രാവണ്‍ പൂജയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തുകയായിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

Leave A Reply