തൃശൂരിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
തൃശൂർ: ജില്ലയിൽ സിബിഎസ്ഇ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം അവധി. പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കളക്ടറുടെ അറിയിപ്പ്
തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ അംഗനവാടികൾക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച (ഒക്ടോബർ 21) ‘ഉച്ചക്ക് ശേഷം’ അവധിയായിരിക്കും. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.