രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം മെഗാസ്റ്റാറിന്റെ ജോണിവാക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ജൂനിയര്‍ ജോണിവാക്കര്‍” ആവാന്‍ ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളസിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി- ജയരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ജോണിവാക്കര്‍. 1993 ലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ഇന്നും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മ്മൂട്ടിക്ക് ഡാന്‍സ് അറിയില്ല എന്നുള്ള വിമര്‍ശനങ്ങള്‍ കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ഡാന്‍സര്‍ പ്രഭുദേവയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നൃത്തച്ചുവടുകള്‍ കൊറിയോഗ്രാഫി ചെയ്തത്. മമ്മൂട്ടി നൃത്തം ചെയ്തിട്ടുള്ള അപൂര്‍വം ചില ചിത്രങ്ങളില്‍ ഏറ്റവും മികച്ച നൃത്ത രംഗങ്ങളില്‍ ഒന്നായി ജോണിവാക്കറിലെ ‘ശാന്തമീ രാത്രി’ എന്ന് തുടങ്ങുന്ന ഗാനത്തിലെ നൃത്തരംഗങ്ങള്‍ വിലയിരുത്തപ്പെടുന്നു.

ജൂനിയര്‍ ജോണിവാക്കറില്‍ മമ്മൂട്ടിയുടെ സഹായിയായിരുന്ന കുട്ടപ്പായിയെ ആണ് നായകനാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്. ചിത്രത്തിന്റെ കഥയുമായി നടന്‍ ദുല്‍ഖറിനെ സമീപിച്ചെങ്കിലും താരം ഒഴിഞ്ഞു മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുത്. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.  എന്തായാലും ജൂനിയര്‍ ജോണിവാക്കറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്ന ജയരാജ് കുട്ടപ്പായി എന്ന കഥാപാത്രത്തിന് യോഗ്യനായുള്ള ഒരു താരത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.

Leave A Reply