നൊ​ബേ​ല്‍ പുരസ്‌കാര ജേതാവ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ്ര​ശം​സി​ച്ച്‌ മായാവതി

ഡ​ല്‍​ഹി: ‌‌നൊ​ബേ​ല്‍ പു​ര​സ്കാ​രം നേ​ടി​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ്ര​ശം​സി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​നി​ക്ക​ണ​മെ​ന്നും ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി കാ​ണ​രു​തെ​ന്നും മാ​യാ​വ​തി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അ​ഭി​ജി​ത്തി​ന്‍റെ നോ​ബേ​ല്‍ സ​മ്മാ​ന വി​ജ​യം ഇ​ന്ത്യ​യി​ല്‍ രാ​ഷ്ട്രീ​യ ച​ര്‍‌​ച്ച​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​യാ​വ​തി​യു​ടെ അ​ഭി​ന​ന്ദ​നം. ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​നും പു​ര​സ്കാ​ര ല​ബ്ദി​യി​ലും അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ഇ​തി​നെ കാ​ണു​ന്ന​ത് പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെന്നും അവർ വ്യക്തമാക്കി.

Leave A Reply