ദോ​ഹ കോ​ര്‍​ണി​ഷ് റോ​ഡി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തി

ദോ​ഹ: കോ​ര്‍​ണി​ഷ് റോ​ഡി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഷെ​റാ​ട്ട​ന്‍ ഇ​ന്‍​റ​ര്‍​സെ​ക്​​ഷ​നും നാ​ഷ​ന​ല്‍ തി​യ​റ്റ​ര്‍ ഇ​ന്‍​റ​ര്‍​സെ​ക്​​ഷ​നു​മി​ട​യി​ല്‍ അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​തിന്റെ​ ഭാ​ഗ​മാ​യാ​ണ് റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​തെ​ന്ന് അ​ശ്ഗാ​ല്‍ അ​റി​യി​ച്ചു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ശ്ഗാ​ല്‍ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 18 വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​റു മാ​സ​ത്തേ​ക്കാ​ണ് പാ​ത ഭാ​ഗി​ക​മാ​യി അ​ട​ക്കു​ന്ന​ത്.

ദോ​ഹ​യി​ല്‍​നി​ന്നും ദ​ഫ്ന ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ല്‍ നാ​ഷ​ന​ല്‍ തി​യ​റ്റ​റി​നും ഷെ​റാ​ട്ട​ന്‍ ഇ​ന്‍​റ​ര്‍​സെ​ക്​​ഷ​നു​മി​ട​യി​ല്‍ പാ​ത​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​ക്കി ചു​രു​ക്കും. റോ​ഡ് യാ​ത്ര​ക്കാ​ര്‍​ക്കാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും അ​ശ്ഗാ​ല്‍ അ​ധി​കൃ​ത​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്​​ഥാ​പി​ക്കും.

Leave A Reply