ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്: ഷഹബാസ് നദീം ഇന്ത്യൻ ടീമിൽ

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം രാവിലെ 9:30 ടെസ്റ്റ് മൽസരം ആരംഭിക്കും.  സ്പിന്നര്‍ കുല്‍ദീപ് യാദവിന് പരിക്ക് ഭീഷണി ഉള്ളതിനാൽ കവറായി ഷഹബാസ് നദീം ടീമിൽ ഇടം നേടി. തോളു വേദന ഉള്ളതിനാൽ ആണ് കവറായി ഷഹബാസ് നദീം ടീമിൽ ഇടം നേടിയത്. എന്നാൽ നദീമിന് കളിക്കാൻ കഴിയുമൊ എന്നത് സംശയമാണ്. കുൽദീപിന് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ നദീമിന് ഈ മൽസരത്തിൽ കളിക്കാൻ സാധിക്കില്ല.

റാഞ്ചി ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ തകർപ്പൻ പ്രകടനമാണ് കാണാൻ കഴിഞ്ഞത്. രണ്ട് ടെസ്റ്റ് മൽസരങ്ങളും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാമതെത്തി.

Leave A Reply