മോഹൻലാൽ സിദ്ധിഖ് ചിത്രം “ബിഗ് ബ്രദർ”ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും  സിദ്ധിക്കും  ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിക്കുന്നത്. എസ്‌ ടാൽക്കിസിന്റെ ബാനറിൽ ഷാജിയും മനുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply