അഫ്ഗാനിസ്താനിൽ പള്ളിയിൽ സ്ഫോടനം; 62 പേർ കൊല്ലപ്പെട്ടു

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് നിലംപതിച്ചിരുന്നു. 36 പേർക്ക് പരിക്കേറ്റതായും നാംഗർഹർ പ്രവിശ്യാ അധികൃതർ അറിയിച്ചു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ ആക്രമണമാണോ നടന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

 

Leave A Reply