പുതിയ നമ്പര്‍ പോര്‍ട്ട് സംവിധാനവുമായി ട്രായ് എത്തുന്നു

നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു .നവംബര്‍ മാസത്തില്‍ ആണ് പുതിയ അപ്പ്‌ഡേഷനുകള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ ലഭിക്കുന്നത് .നിലവില്‍ 7 ദിവസ്സമാണ്‌ ഉപഭോതാക്കള്‍ക്ക് ഒരു നമ്പറില്‍ നിന്നും മറ്റൊരു നമ്പറിലേക്ക് പോര്‍ട്ട് ചെയ്യണമെങ്കില്‍ എടുക്കുന്ന സമയം .എന്നാല്‍ പുതിയ സംവിധാനം എത്തി കഴിഞ്ഞാല്‍ 2 ദിവസ്സത്തിനുള്ളില്‍ പോര്‍ട്ട് സാധ്യമാകും എന്ന് റിപ്പോര്‍ട്ടുകള്‍ .

അതുപോലെ തന്നെ നവംബര്‍ നാല് മുതല്‍ നവംബര്‍ 10 വരെയുള്ള ദിവസ്സങ്ങളില്‍ ഉപഭോതാക്കള്‍ക്ക് പോര്‍ട്ട് സംവിധാനം ലഭിക്കുന്നതല്ല എന്ന് ട്രായ് അറിയിച്ചിരിക്കുന്നു .പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നവംബര്‍ 1 മുതല്‍ നവംബര്‍ 10വരെ ഉപഭോതാക്കള്‍ക്ക് ഈ സംവിധാനം ലഭിക്കാത്തത് .പുതിയ പോര്‍ട്ടിങ് സംവിധാനം നവംബര്‍ 11 നു നിലവില്‍ വരുന്നതാണ് .

Leave A Reply