8ജിബിയുടെ റാംമ്മിൽ നൂബിയ റെഡ് മാജിക്ക് 3S പുറത്തിറക്കി ;വില 35,999

നൂബിയായുടെ ഏറ്റവും പുതിയ നൂബിയ റെഡ് മാജിക്ക് 3S എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ  എത്തിയിരിക്കുന്നു .ഗെയിമിന് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത്  .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .കൂടാതെ  8K വീഡിയോ സപ്പോർട്ട് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ 855+ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

6.65 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളുടെ സവിശേഷത  നോക്കുകയാണെണെങ്കിൽ  Qualcomm Snapdragon 855+ ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 ൽ തന്നെയാണ് ഇതിന്റെയും പ്രവർത്തനം നടക്കുന്നത് .Asus ROG Phone II ഫോണുകൾക്ക് സമാനമായ ഗെയിമിംഗ് സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . 8GB RAM + 256GBയുടെ സ്റ്റോറേജുകളിൽ കൂടാതെ 12GB RAM + 256GB UFS 3.0 സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ  5000mAhന്റെ ബാറ്ററി ലൈഫാണ് ഇത് കാഴ്ചവെക്കുന്നത് .27W ഫാസ്റ്റ് ചാർജിങ് ആണ് ഇത് സപ്പോർട്ട് ചെയ്യുന്നത് .ക്യാമറകളിലേക്കു വരുമ്പോൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16MP സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

4K വീഡിയോസ്  30fps ലും കൂടാതെ  8K വീഡിയോസ് 15fps ലും സപ്പോർട്ട് ചെയ്യുന്നതാണ് .കൂടാതെ തന്നെ ഗെയിം ബൂസ്റ്റ് ബട്ടണുകളും ഇതിന്റെ ഗെയിമിംഗ് പെർഫോമൻസ് കാഴ്ചവെക്കുന്നതിനു നൽകിയിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 35,999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 47,999 രൂപയും ആണ് വില വരുന്നത് .

Leave A Reply