‘ആഹാ’യിലെ പുതിയ വർക്കിങ് സ്റ്റിൽ പുറത്തിറങ്ങി

സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ എന്ന ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൻറെ പുതിയ വർക്കിങ് സ്റ്റിൽ പുറത്തിറങ്ങി. ഇന്ദ്രജിത്തിൻറെ സ്റ്റിൽ ആണ് പുറത്തിറങ്ങിയത്.  വടംവലിയെ ആസ്പതമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്.

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പ് നിർവഹിക്കുന്നു

 

Leave A Reply