ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം : തുലാവര്‍ഷമെത്തിയതോടെ കേരളത്തിൽ മഴ കനക്കുന്നു. ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ഗായത്രിപുഴയിൽ ജലനിരപ്പുയര്‍ന്നു. കോഴിക്കോട് ബാലുശേരി വയല്‍പീടികയിലെ വീടുകളില്‍ വെള്ളം കയറി. കൊയിലാണ്ടി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു.

അതേസമയം, അടുത്ത 48 മണിക്കൂറില്‍ തുലാവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Leave A Reply