സൽമാൻ ഖാൻ ചിത്രം ദബാംഗ് 3: പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ദബാംഗ് 3. ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. 2012-ൽ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിൻറെ ബാക്കിയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി. ഇത്തവണ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആണ്. ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത് ദിലീപ് ശുക്ലയാണ്. പ്രഭുദേവയും, ദിലീപ് ശുക്ലയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോനാക്ഷി സിൻഹ ആണ് ചിത്രത്തിലെ നായിക.

സൽമാൻ ഖാൻ, അർബാസ് ഖാൻ എന്നിവർ ചേർന്ന് സൽമാൻ ഖാൻ ഫിലിംസ്, അർബാസ് ഖാൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അർബാസ് ഖാൻ, മഹി ഗിൽ എന്നിവർ മുൻ ചിത്രങ്ങളിൽ നിന്ന് അവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു, കിച്ച സുദീപ് ആണ് ചിത്രത്തിലെ വില്ലൻ. ചിത്രം കന്നഡ, തമിഴ്, തെലുങ്ക് ഡബ്ബ് പതിപ്പുകൾക്കൊപ്പം 2019 ഡിസംബർ 20 ന് ഹിന്ദിയിൽ റിലീസ് ചെയ്യും.

Leave A Reply