കടലില്‍ നിന്നും കരയിലേക്ക് കയറി മുതല; യുവാവ് ടൗവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടി; വിഡിയോ

കടലില്‍ നിന്നും കരയിലേക്ക് കയറി വന്ന മുതലയെ യുവാവ് ടൗവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടി. ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്ന മുതലയെ ആണ് യുവാവ് പിടികൂടിയത്. കോസ്റ്റാ റിക്കയിലെ ഡോമിനിക്കല്‍ ബിച്ചിലാണ് സംഭവം നടന്നത്. ബീച്ചിലെത്തിയവരാണ് തിരകള്‍ക്കിടിയിലൂടെ തീരത്തേയ്ക്ക് വരുന്ന മുതലയെ ആദ്യം കണ്ടത്.

ഇതേ സമയം ബീച്ചിലുണ്ടായിരുന്ന ധൈര്യശാലിയായ യുവാവാണ് ആദ്യം മുതലയെ പിടികൂടാനിറങ്ങിയത്. തലയും വാലുമിളക്കി തീരത്തേയ്ക്ക് കയറിവന്ന മുതലയ്ക്ക് ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്നു. കയ്യിലിരുന്ന ടൗവല്‍ എടുത്തെറിഞ്ഞ് അതിന്റെ ശ്രദ്ധ തിരിച്ച ശേഷം വാലില്‍ പിടികൂടിയ യുവാവ് പിന്നീട് ചുറ്റും കൂടി നിന്നവരുടെ സഹായം തേടുകയായിരുന്നു.

മുതലയുടെ തലയിലേക്ക് ടൗവലുപയോഗിച്ച് മറച്ച ശേഷം പിന്നിലൂടെ മുതലയുടെ പുറത്തിരുന്ന് വായ അമര്‍ത്തിപ്പിടിച്ചു. മറ്റുള്ളവര്‍ ചേര്‍ന്ന് മുതലയുടെ വായ ബലമുള്ള ചരടുപയോഗിച്ച് ബന്ധിച്ചു. പിന്നീട് മുതലയെ ടോര്‍ടുഗാ എന്നറിയപ്പെടുന്ന സുരക്ഷിത മേഖലയില്‍ തുറന്നുവിട്ടതായി അധികൃതര്‍ അറിയിച്ചു.

Leave A Reply